”എന്റെ റസ്റ്ററന്റിലേത് വെറും 50 രൂപയുടെ വിൽപ്പന; ശമ്പളമായി മുടക്കുന്നത് 15 ലക്ഷം”: മുമ്പിൽ ദുരന്തബാധിതർ, സങ്കടം പറഞ്ഞ് കങ്കണ
ഷിംല: ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഉൾപ്പെട്ട ദുരന്തബാധിതരെ കാണാനെത്തിയപ്പോൾ മണാലിയിലെ തന്റെ റസ്റ്ററന്റിനുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അവരോട് സങ്കടം പറഞ്ഞ് ബിജെപി എംപി കങ്കണ റണാവത്ത്. ”ഇന്നലെ എന്റെ റസ്റ്ററന്റിൽ വെറും 50 രൂപയുടെ വിൽപ്പന മാത്രമാണ് നടന്നത്, എന്നാൽ ഞാൻ 15 ലക്ഷം രൂപയാണു ശമ്പളമായി മുടക്കുന്നത്. എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഒരു ഹിമാചൽ പ്രദേശ് കാരിയാണ്, ഈ സ്ഥലത്തെ താമസക്കാരിയാണ്”- കങ്കണ വികാരാധീനയായി പറഞ്ഞു. കനത്ത മഴയും ഉരുൾപൊട്ടലും പെട്ടെന്നുണ്ടായ […]
