പാർക്കിംഗ് തർക്കം: നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു
ന്യൂഡൽഹി: നടി ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കൊല്ലപ്പെട്ടു. നിസാമുദ്ദീനിൽ നടന്ന സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളും കണ്ടെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗേറ്റിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആസിഫ് ഖുറേഷി അയൽക്കാരനായ യുവാവിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടാകുകയായിരുന്നു. സ്ഥലത്തുനിന്ന് പോയ യുവാവ് ബന്ധുവുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ആസിഫിന്റെ ഭാര്യ ബന്ധുക്കളെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ബിസിനസുകാരനാണ് ആസിഫ്. […]
