ias

സസ്പെൻഷനിലുള്ള എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

തിരുവനന്തപുരം: അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സർക്കാരിനെതിരെ മാദ്ധ്യമങ്ങളോട് സംസാരിച്ചതിനാണ് നടപടി. ഇത് എട്ടാമത്തെ തവണയാണ് പ്രശാന്തിനെതിരെ നടപടി സ്വീകരിക്കുന്നത്. നിലവിൽ സസ്‌പെൻഷനിലാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയാണ് എൻ പ്രശാന്തിന് നോട്ടീസ് നൽകിയത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെയാണ് സസ്‌പെൻഷൻ.
Read More

സർക്കാർ നയങ്ങളെ വിമർശിച്ച പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിലാണ് നടപടി. ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിന്റെ നയങ്ങളെ വിമർശിച്ചു, അഭിമുഖങ്ങളിൽ സർക്കാരിനെതിരെ സംസാരിച്ചു, ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട സർവീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. നേരത്തെ അശോകിനെ കൃഷിവകുപ്പിൽ നിന്ന് മാറ്റിയിരുന്നു. ഐ.എ.എസുകാരുടെ സ്ഥലംമാറ്റ, നിയമന വിഷയത്തിൽ സർക്കാർ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലിന്റെ അനുകൂലവിധി നേടിയതിന് പിന്നാലെയായിരുന്നു […]
Read More