ഉത്സവങ്ങളിൽ പടക്കങ്ങൾ പൂർണമായും നിരോധിക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവങ്ങളിലും മറ്റ് പൊതു ആഘോഷങ്ങളിലും പടക്കങ്ങളുടെ ഉപയോഗം പൂർണമായും നിരോധിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സർക്കാരിനോട് ആവശ്യപ്പെട്ടു. തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിലപാടുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്. പരമ്പരാഗതമായ വെടിക്കെട്ടുകൾ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് അവസാനിക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. വെടിക്കെട്ടിന് പകരമായി ലേസർ ഷോകളോ ദീപാലങ്കാരങ്ങളോ പോലുള്ള ആധുനികവും സുരക്ഷിതവുമായ ആഘോഷ രീതികൾ സ്വീകരിക്കാൻ സമൂഹവും […]
