imran

ഇമ്രാൻ ഖാൻ ആറാഴ്ചയായി മരണസെല്ലിൽ, ജീവിച്ചിരിക്കുന്നു എന്നതിന് ഒരുതെളിവുമില്ല’

കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ അധികാരികളെ പ്രേരിപ്പിക്കാനായി ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്തെത്തി. ഇമ്രാൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കാണാൻ അനുവാദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സാ രീതികളിലും ഒരുതരത്തിലുള്ള സുതാര്യതയും ഇല്ലെന്നും കാസിം ഖാൻ ആരോപിച്ചു. ‘പിതാവിനെ 845 ദിസമായി തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയായി അദ്ദേഹം മരണസെല്ലിൽ ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ല. കോടതി ഉത്തരവുകൾ പോലും […]
Read More

ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? ഒടുവിൽ ഉത്തരം

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ? റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയായിരുന്ന ഇമ്രാനെ സൈനിക മേധാവി അസിം മുനീറും പാക് ചാര സംഘടനയായ ഐഎസ്‌ഐയും ചേർന്ന് ജയിൽ കൊലപ്പെടുത്തിയെന്ന പ്രചാരണത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യമാകെ കലാപം പടരുന്ന ഘട്ടമെത്തിയെങ്കിലും ആദ്യം ഭരണകൂടമോ ജയിൽ അധികൃതരോ വാർത്തസംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല. ഒടുവിലിപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് ജയിൽ അധികൃതർ. ഇമ്രാൻ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ […]
Read More