നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായി, ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കുമെന്ന് മന്ത്രി
ന്യൂഡൽഹി ∙ ഇൻഡിഗോ സിഇഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും റാം മനോഹർ നായിഡു പറഞ്ഞു. ‘‘കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – റാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. […]


