iran

രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയാറെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറി. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം. രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയ്യാറെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടു വച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. ഇറാനെതിരെയുള്ള അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടണമെന്ന് പാക് […]
Read More

ഇറാനെതിരായ നീക്കത്തിൽ നിന്ന് താൽക്കാലികമായി പിന്മാറി ട്രംപ്; ഏപ്രിൽ 6 വരെ വെടിനിർത്തൽ

വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ശക്തമായ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 6-ാം തീയതി വരെയാണ് ഈ താൽക്കാലിക വെടിനിർത്തൽ (Pause) പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. ‘ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ഊർജ്ജ നിലയങ്ങൾ […]
Read More

ഇറാനിയൻ യുദ്ധക്കപ്പൽ കൊച്ചി തുറമുഖത്ത് ,​ ഐറിസ് ലവാന് അഭയം നൽകി ഇന്ത്യ

കൊച്ചി: അമേരിക്കയുടെ ആക്രമണസാദ്ധ്യതയെ തുടർന്ന് ഇറാൻ കപ്പൽ ഐറിസ് ലവാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടി. ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്ച കപ്പലിന്‌ ഇ‌‌ട‌ം നൽകിയത്. 183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കി. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ ഉപയോഗിച്ച് കഴിഞ്ഞദിവസം തകർത്തിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലായിരുന്ന ഐറിസ് ലവാനെയും ആക്രമിക്കുമെന്ന ആശങ്കയിലാണ് ഇറാൻ ഇന്ത്യയോട് ഫെബ്രുവരി 28ന് അഭയം അഭ്യർത്ഥിച്ചതെന്ന് നാവികസേന വക്താവ് പറഞ്ഞു. കപ്പലിന് […]
Read More

ഇറാനിൽ ഇസ്രയേൽ – യുഎസ് സംയുക്ത ആക്രമണം; ആദ്യ സ്ഫോടനം ഖമനയിയുടെ ഓഫിസിന്‌ അ‌‌ടുത്തെന്ന്‌ സൂചന

നാളുകളായി സംഘർഷം നിലനിൽക്കുന്ന ഇറാനിലേക്ക്‌ ഇസ്രയേൽ യു.എസ്‌ സംയുക്ത ആക്രമണം ഉണ്ടായതായി സൂചന. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫിസ് സമുച്ചയത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.ഇതിന്‌ പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹുരി […]
Read More

ഇറാനിൽ കുടുങ്ങി 12 മലയാളി വിദ്യാർഥികൾ, ഫോണുകൾ നിരീക്ഷണത്തിൽ; പണത്തിനും ആഹാരത്തിനും ബുദ്ധിമുട്ട്

കോട്ടയം: ഇറാനിലെ കെർമാൻ മെഡിക്കൽ സയൻസ് സർവകലാശാലയിൽ മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങി. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നതിനാലും കേരളത്തിലുള്ള മാതാപിതാക്കൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. മലപ്പുറം, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ. കെർമാനിലെ ആസാദി സ്ക്വയറിനു സമീപമുള്ള ഡോർമിറ്ററിയിലാണ് ഇവരുള്ളത്. പഠനം എപ്പോൾ പുനഃരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, കുടുംബങ്ങളുമായി ആശയവിനിമയം നടത്താൻ വിശ്വസനീയമായ മാർഗങ്ങളൊന്നുമില്ലാതെ വിദ്യാർഥികൾ നിരന്തരമായ ഭയത്തിലും […]
Read More