മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ
തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേരാൻ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി് അന്വേഷണം നടത്തുകയാണ്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവർത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവർ യുകെയിലായിരുന്നു. മകൻ യുകെയിൽ എത്തിയപ്പോൾ വിഡിയോ ദൃശ്യങ്ങൾ കാട്ടി കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ദമ്പതികൾ […]
