പിഎസ്എൽവി സി 62 ദൗത്യം പരാജയം; റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ
ചെന്നൈ: പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.വി. നാരായണൻ. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ1 (അന്വേഷ)യ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു വിക്ഷേപണം. മൂന്നാം ഘട്ട ജ്വലനത്തിന് ശേഷം വിക്ഷേപണ പാതയിൽ വ്യതിയാനം ഉണ്ടായതായാണ് അധികൃതർ നൽകുന്ന വിവരം. […]

