35 ലക്ഷം നൽകി വാടകഗർഭധാരണത്തിലൂടെ കുട്ടി തങ്ങളുടേതല്ല, പരാതിയിൽ കണ്ടെത്തിയത് വൻ റാക്കറ്റിനെ
35 ലക്ഷം നൽകിയിട്ടും ദമ്പതികൾക്ക് ലഭിച്ചത് തങ്ങളുടേതല്ലാത്ത കുഞ്ഞിനെ. സംഭവത്തിൽ പരാതിയുമായി ഇവർ മുന്നോട്ടു വന്നതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃത വാടക ഗർഭധാരണ, ബീജക്കടത്ത് റാക്കറ്റ് പിടിയിൽ. സംഭവത്തിൽ സെക്കന്തരാബാദിൽ ഡോക്ടറടക്കം 10പേർ പിടിയിലായി. റെഗിമന്റൽ ബസാറിലെ ഡോ. നമത്ര മാനേജറായ യൂനിവേഴ്‌സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ ഹൈദരാബാദിലാണ് നാടകീയ സംഭവങ്ങൾ. വാടകഗർഭധാരണം വഴി മാതാപിതാക്കളായ ദമ്പതികൾ പരാതിയുമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു സെന്ററിൽ റെയ്ഡ് നടന്നത്. ഈ ക്ലിനിക്കിൽ വെച്ച് വാടക ഗർഭധാരണം വഴി ജനിച്ച […]
