മുൻ ഡി.ജി.പി ജേക്കബ് തോമസ് ആർ.എസ്.എസിൽ സജീവമാകുന്നു; വിജയദശമി പദസഞ്ചലനത്തിൽ ഗണവേഷത്തിൽ പങ്കെടുക്കും
കൊച്ചി: മുൻ ഡി.ജി.പി ജേക്കബ് തോമസ് ആർ.എസ്.എസിൽ മുഴുവൻ സമയ പ്രവർത്തകനാകുന്നു. ഇതിന്റെ ഭാഗമായി, ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ ഗണവേഷത്തിൽ (ആർ.എസ.്എസ് യൂണിഫോം) പങ്കെടുക്കും. സന്നദ്ധ പ്രവർത്തനത്തിന് പറ്റിയ ഇടം ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് പറഞ്ഞു. എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലനത്തിലാണ് ജേക്കബ് തോമസ് ആർഎസ്എസിന്റെ വെള്ള ഷർട്ടും ബ്രൗൺ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത്. ആർഎസ്എസിന്റെ ശതാബ്ധി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ […]
