jai

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; അഭിമുഖം നൽകിയ ജയിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന് ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൾ സത്താറിനെയാണ് ജയിൽ ഡി.ഐ.ജി സസ്‌പെൻഡ് ചെയ്തത്. ജയിൽച്ചാട്ടത്തെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവച്ചത് വകുപ്പിന് നാണക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്തുവെന്നുമുള്ള ജയിൽ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അബ്ദുൾ സത്താറിനെ സസ്‌പെൻഡ് ചെയ്തത്. നേരത്തെ കണ്ണൂർ ജയിലിൽ ജോലി നോക്കവെ ഉണ്ടായ അനുഭവങ്ങളാണ് അബ്ദുൾ സത്താർ മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. […]
Read More

”സുരക്ഷാവീഴ്ചയില്ലെങ്കിൽ പ്രതി ജയിൽ ചാടില്ലല്ലോ” സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് സുരക്ഷാവീഴ്ചയാണെന്നും സുരക്ഷാവീഴ്ചയില്ലെങ്കിൽ പ്രതി ചാടില്ലല്ലോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗോവിന്ദൻ പറഞ്ഞു. ചാടിയിട്ടുണ്ടെങ്കിൽ വീഴ്ച പറ്റിയിട്ടുണ്ട് എന്നല്ലേ അർഥം. പിടിച്ചതുകൊണ്ട് അത്രയേ ഉള്ളൂ എന്നു കണക്കാക്കാം. വീഴ്ചകൾ പലപ്പോഴും സംഭവിക്കും. ഇനിയും സംഭവിക്കാം. അത് ജാഗ്രതയോടെ കൈകാര്യം ചെയ്യുകയാണ് സർക്കാർ ചെയ്തതെന്നും ഗോവിന്ദൻ പറഞ്ഞു.      
Read More