Jaisalmer-Jodhpur

രാജസ്ഥാനിൽ ബസിന് തീപിടിച്ച് വൻ ദുരന്തം, 20 പേർക്ക് ദാരുണാന്ത്യം; 16 പേർക്ക് ഗുരുതര പരുക്ക്

ജയ്‌സൽമേർ (രാജസ്ഥാൻ): ജോധ്പുർ-ജയ്‌സൽമേർ ഹൈവേയിൽ സ്വകാര്യ ബസിനു തീപിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർ മരിച്ചു. 16 പേർക്കു ഗുരുതര പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ബസിനു പിൻഭാഗത്തുനിന്ന് പുക ഉയർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പർന്നു. 57 യാത്രക്കാരാണുണ്ടായിരുന്നത്. 19 പേർ ബസിനുള്ളിൽത്തന്നെ മരിച്ചു. നാട്ടുകാരും ഹൈവേ യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ജയ്‌സൽമേർ ജവാഹർ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളലേറ്റവരെ ജോധ്പുരിലെ ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തി. ഡി.എൻ.എ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു […]
Read More