പാലം തകർന്ന് കാറുകൾ പുഴയിലേക്ക് പതിച്ചു; ജമ്മുവിനെ ഞെട്ടിപ്പിച്ച് പ്രളയം
ശ്രീനഗർ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന ജമ്മുവിൽ പാലം തകർന്ന് വീണു കാറുകൾ പുഴയിലേക്ക് വീണു. കരകവിഞ്ഞൊഴുകുന്ന തവി നദിയിലെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് നിരവധി വാഹനങ്ങൾ ഒഴുകിപ്പോയത്. നദിയിലെ നീരൊഴുക്ക് കൂടിയതോടെ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങളാണ് ഗർത്തത്തിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ് അധികൃതർ എത്തുമ്പോഴേക്കും വാഹനങ്ങൾ ഒഴുകിപ്പോയിരുന്നു. പ്രദേശത്ത് ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. പ്രദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണമെന്ന് പ്രതിരോധ മന്ത്രി […]



