jayaram

കൊച്ചി: കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ എന്നും അയ്യപ്പൻ അവരെ വെറുതെ വിടുമോ എന്നും നടൻ ജയറാം. ഇ.ഡിക്ക് മുന്നിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ ഹാജരായശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ നടൻ എത്തിയത്. ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണെന്ന് ജയറാം പറഞ്ഞു. ‘‘എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവർ എത്തുന്ന പുണ്യസ്ഥലമാണ്. കൊള്ള നടന്നിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. 38 വർഷത്തോളമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഓരോ പരിപാടിക്കും ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. പലയിടത്തും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവിടെയും പോയത്. സത്യം വെളിച്ചത്തു വരണം. കാര്യങ്ങൾ ചോദിച്ചറിയാനാണ് എന്നെ വിളിപ്പിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതെ വിടുമോ. അമ്പത് വർഷമായി ശബരിമലയിൽ പോകുന്നയാളാണ് ഞാൻ’’ – ജയറാം പറഞ്ഞു.

കൊച്ചി: കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ എന്നും അയ്യപ്പൻ അവരെ വെറുതെ വിടുമോ എന്നും നടൻ ജയറാം. ഇ.ഡിക്ക് മുന്നിൽ‌ ശബരിമല സ്വർണക്കൊള്ള കേസിൽ ഹാജരായശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ നടൻ എത്തിയത്. ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണെന്ന് ജയറാം പറഞ്ഞു. ‘‘എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവർ എത്തുന്ന പുണ്യസ്ഥലമാണ്. കൊള്ള നടന്നിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. 38 വർഷത്തോളമായി […]
Read More

ശബരിമല സ്വർണക്കൊള്ളക്കേസ്; നടൻ ജയറാമിന് ഇഡി സമൻസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ ജയറാമിന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). അടുത്ത ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത തേടാനാണ് ഇഡി നടന് നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടനെ നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജയറാമും പോറ്റിയും ചേർന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇഡി നടപടി. സ്വർണവാതിൽ, ശബരിമല ശ്രീകോവിലിന്റെ […]
Read More