jet

പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിൻചക്രം ഊരി വീണു; മുംബൈയിൽ അടിയന്തര ലാൻഡിംഗ്

മുംബൈ: പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയതിനെ തുടർന്ന്, വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാർ സുരക്ഷിതരാണെന്നറിയുന്നു. 75 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിൻ ചക്രങ്ങളിൽ ഒരെണ്ണമാണ് ഊരിപ്പോയത്. വിമാനം പറന്നുയർന്നപ്പോൾ ഒരു കറുത്ത വസ്തു താഴേക്ക് വീഴുന്നത് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്. വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം […]
Read More