‘മാനസിക പീഡനം, വഴക്ക്’; ജിസ്‌നയുടെ മരണത്തിൽ ദുരൂഹത, ഭർത്താവിനും അമ്മയ്ക്കുമെതിരെ കേസ്
കോഴിക്കോട്: ബാലുശ്ശേരി പൂനൂരിൽ ജിസ്‌നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. ഭർത്താവ് ശ്രീജിത്തിനും അമ്മയ്ക്കും എതിരായാണ് പരാതി നൽകിയത്. മകൾ ഭർതൃവീട്ടിൽ മാനസിക പീഡനം അനുഭവിച്ചിരുന്നെന്ന് കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച വൈകിട്ടാണ് ജിസ്‌നയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ രണ്ടു വയസ്സുള്ള മകനല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഭർതൃപിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ജിസ്നയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 3 വർഷം മുൻപാണ് ജിസ്‌നയുടെയും ശ്രീജിത്തിന്റെയും വിവാഹം നടന്നത്. […]
