K Muraleedharan

കഴിഞ്ഞ തവണ താൻ ജയിച്ചിരുന്നെങ്കിൽ നേമം ഇത്തവണ യു.ഡി.എഫിന്‌ നഷ്‌‌ടപ്പെടില്ലായിരുന്നു എന്ന്‌ കെ. മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തന്നെ വിജയിപ്പിച്ചിരുന്നെങ്കിൽ യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ആ മണ്ഡലം നിലനിർത്താമായിരുന്നെന്ന്‌ വട്ടിയൂർക്കാവിൽ വിജയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അന്ന് ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് ലഭിച്ചതാണ് തന്റെ പരാജയത്തിന് കാരണമായത്. എന്നാൽ, ശിവൻകുട്ടിക്ക് ഇത്തവണ ആ വോട്ടുകൾ നിലനിർത്താൻ സാധിച്ചില്ല. അന്ന് തനിക്കാണ് ആ വോട്ടുകൾ ലഭിച്ചിരുന്നതെങ്കിൽ മണ്ഡലം ഇന്നും യുഡിഎഫിന്റെതാകുമായിരുന്നെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ കേരളത്തിലും ദേശീയ തലത്തിലും ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസ് […]
Read More