കടകംപള്ളിയെ മൂന്നാമതും ചോദ്യംചെയ്തേക്കും; ആന്റോ ആന്റണിയും എസ്ഐടിക്കു മുന്നിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും ഒന്നിച്ചുള്ള മറ്റൊരുചിത്രംകൂടി പുറത്ത് വന്നതോടെ വിവാദം മുറുകുന്നു. പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂവെന്നായിരുന്നു കടകംപള്ളിയുടെ വാദം. പോറ്റിയുടെ വീട്ടിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾക്ക് പേന സമ്മാനമായി നൽകുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. പരീക്ഷയിൽ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നൽകിയത്. എട്ടുവർഷംമുൻപ് നടന്നൊരു കാര്യം എങ്ങനെ ഓർക്കാനാണ് എന്ന് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അടൂർ പ്രകാശ് എം.പി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം […]
