തമിഴ്നാട് സർക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം കെ ജെ യേശുദാസിന്; മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സമ്മാനിക്കും
ചെന്നൈ: കലാ, സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021, 2022, 2023 കാലയളവിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംഗീത മേഖലയിലെ സംഭാവനകൾ പരിഗണിച്ച് എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് ഗായകൻ കെ ജെ യേശുദാസ് അർഹനായി. പുരസ്‌കാരം. ഒരു ലക്ഷം രൂപയും മൂന്ന് പവന്റെ സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തമാസം ചെന്നൈയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 2021ലെ കലൈമാമണി പുരസ്‌കാരത്തിന് […]
