ആരാധകർക്ക് ഗംഭീരൻ വാർത്ത; 46 വർഷങ്ങൾക്ക് ശേഷം കമലും രജനിയും ഒന്നിക്കുന്നു; വെളിപ്പെടുത്തി ആ നടൻ
ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിന് വിട. സൂപ്പർ താരങ്ങളായ കമൽഹാസനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. വാർത്ത സ്ഥിരീകരിച്ചത് സാക്ഷാൽ കമലഹാസനാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്നാണ് കമൽ ഇപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇവരുവരും ഒന്നിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് കമൽ തന്നെ ഒരു പരസ്യപ്രതികരണം നടത്തുന്നത്. […]
