അടുത്ത മാസം വിവാഹപ്പന്തൽ ഉയരേണ്ട രണ്ട് വീടുകൾ, ആകാശിനും സൗന്ദര്യക്കും വിട, കരൂർ തേങ്ങുന്നു
ചെന്നൈ: അടുത്തമാസം വിവാഹ പന്തൽ ഉയരേണ്ട വീടുകളിൽ പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ആഘാതത്തിലാണ്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയാണ് പ്രതിശ്രുത വധൂവരന്മാരായ സൗന്ദര്യക്കും ആകാശിനും ജീവൻ നഷ്ടമായത്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ഉള്ളുലക്കുന്ന വേദനയുടെ നേർക്കാഴ്ചയാണ് കരൂർ മെഡിക്കൽ കോളേജിന്റെ മോർച്ചറി മുറ്റത്ത് ദൃശ്യമായത്. പുതുജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കെ സൗന്ദര്യയും ആകാശും വിടപറഞ്ഞുവെന്നത് രണ്ട് വീട്ടുകാർക്കും ഉൾക്കൊള്ളാനാകുന്നില്ല. മോർച്ചറിക്കു മുന്നിലെ ടാറിട്ട റോട്ടിൽ പലരും കരഞ്ഞു തളർന്നു കിടന്നു. ഇരുവരുടെയും വിവാഹം അടുത്തമാസം നടത്താനായിരുന്നു തീരുമാനം. അതിനിടയിലാണ് അടുത്ത സുഹൃത്തിനൊപ്പം ഇന്നലെ തങ്ങളുടെ […]


