”കരൂർ ദുരന്തം: 41 കുടുംബങ്ങളെ ദത്തെടുക്കാൻ വിജയ്, വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കും”
ന്യൂഡൽഹി കരൂരിൽ ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെയും വിജയ് ദത്തെടുക്കും. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളുമാണ് ഏറ്റെടുക്കുന്നത്. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. കരൂർ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പിന്നാലെയാണ് ടി.വി.കെ ഇക്കാര്യം വ്യക്തമാക്കിയത്. മരിച്ചവരെല്ലാം തങ്ങളുടെ കുടുംബത്തിൽനിന്നുള്ളവരാണെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിജയ് അവരുടെ കുടുംബാംഗങ്ങളിൽ ഒരാളായിരിക്കുമെന്നും […]
