Kasaragod

മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവം; ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു

കാസര്‍കോട്: പിതാവിന്റെ ആക്രമണത്തിൽ പതിനെട്ടുകാരിയായ ഏക മകൾ കൊല്ലപ്പെട്ട സംഭവത്തിൽ വെട്ടേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. കാസർകോട് മഞ്ചേശ്വരം തുമിനാട്ടെ മറിയം ജുമൈലയാണ് വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. പിന്നാലെ ജുമൈലയുടെ പിതാവ് ഉമ്മർ ഫാറൂഖിനെ മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. ഫാറൂഖിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യാസഹോദരീ ഭര്‍ത്താവ് ഷെയ്‌ഖ് അബ്ബയാണ് (55) ഇന്ന് ആശുപത്രിയിൽ മരിച്ചത്. അബ്ബയുടെ വീട്ടിൽ വച്ചായിരുന്നു ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സംഭവം നടന്നത്. ഉമ്മറും കുടുംബവും അബ്ബയുടെ വീട്ടിലായിരുന്നു താമസം. […]
Read More