കവടിയാർ കൊട്ടാരത്തിൽ വൻമോഷണം;രണ്ടു കോടിയുടെ സ്വർണ്ണം നഷ്ടമായി
തിരുവനന്തപുരം:കവടിയാർ കൊട്ടാരത്തിൽ നിന്ന് 2 കോടിയിലധികം വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. രത്നക്കല്ലുകളടക്കം മോഷണം പോയതായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2025 ഡിസംബറിലാണ് കവർച്ച നടന്നത്. അപ്പോൾ തന്നെ പരാതി നൽകിയെങ്കിലും പൊലീസ് രഹസ്യമാക്കി വെക്കുകയായിരുന്നു. നാലു മാസം രഹസ്യമായി അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല എന്നാണ് വിവരം.
