അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും അവസാനവാക്ക് ജോസിന്റേതാണെന്നും റോഷിയും പ്രമോദും
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് കേരള കോൺഗ്രസിൽ ഇടമില്ലെന്നും യഥാർഥ നിലപാട് ജോസ്.കെ.മാണിയുടെ ഫെയ്സ്ബുക് കുറിപ്പിൽ ഉണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. നിലവിൽ ഇപ്പോൾ മുന്നണിമാറ്റം തന്നെ ചർച്ച ചെയ്യേണ്ട കാര്യമില്ല. രണ്ടാഴ്ച മുൻപ് ചെയർമാൻ തന്നെ പാർട്ടി നയം വ്യക്തമാക്കിയതാണ്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണെന്ന് ജോസ്.കെ.മാണി തന്നെ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടന്നതായി അറിയില്ല. എല്ലാത്തിനും മറുപടി പറയേണ്ടത് പാർട്ടി ചെയർമാൻ ആണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റോഷി അഗസ്റ്റിൻ […]
