ബി.കെ.എസ് ഓണാഘോഷങ്ങൾക്ക് ചാരുത പകർന്നു സിനിമാറ്റിക് ഡാൻസ് മത്സരം
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം ഓണത്തിന്റെ ആവേശം വാരിവിതറിയ നിറക്കാഴ്ചയായി. ബി.കെ.എസ് ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകൾ പങ്കെടുത്തു. മികച്ച ആവിഷ്‌കാരവും തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങൾ പ്രേക്ഷക ഹൃദയം കീഴടക്കി. കൺവീനർ സിജി കോശി, ജോയിന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവ്വഹിച്ചു. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ […]
