ആക്ഷൻ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്, വിദേശത്ത് ചികിത്സ
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ ബോളിവുഡ് താരം ഷരൂഖ് ഖാൻ ചികിത്സയ്ക്ക് വിദേശത്തേക്ക് പോയി. മുംബയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ കഠിനമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്ന തിനിടെയായിരുന്നു സൂപ്പർസ്റ്റാറിന് പരിക്കേറ്റത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. പരിക്കിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും അമേരിക്കയിലാണ് ചികിത്സയെന്ന് അറിയുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും പേശികൾക്ക് ബുദ്ധിമുട്ടുണ്ട്. ഒരു മാസമെങ്കിലും പൂർണവിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുനരാരംഭിച്ചേക്കും. ചിത്രത്തിൽ അഭിഷേക് ബച്ചൻ, റാണി […]
