kid

ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. അസുഖബാധിതനായ കുഞ്ഞിനെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യം മോശമായതിനെ തുടർന്നാണ് കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്തത്. അടിമാലിയിൽ എത്തുന്നതിന് മുമ്പ് കുട്ടി മരണത്തിന് കീഴടങ്ങി. കാട്ടിലൂടെ ആളുകൾ ചുമന്നാണ് കുഞ്ഞിന്റെ മൃതദേഹം തിരികെ കൊണ്ടുപോയത്. മൃതദേഹം സംസ്‌കരിച്ചു.
Read More

വികൃതി കാട്ടിയതിന് കുഞ്ഞിനോട് ക്രൂരത: ചാർജറിന്റെ വയർ കൊണ്ട് അടിച്ചു ഇസ്തിരിപ്പെട്ടി കൊണ്ടു പൊള്ളിച്ചു, മൂന്നാം ക്ലാസുകാരനെ ഉപദ്രവിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ചവറ: വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. ഓഗസ്റ്റ് 6ന് രാത്രി തെക്കുംഭാഗത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത. മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷം […]
Read More

അഞ്ചു വയസുകാരിയെ കാറിലിരുത്തി മാതാപിതാക്കൾ പോയി, കുട്ടി മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കിയിൽ രാജാക്കാട് അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ കൽപന ലുലുവാണ് മരിച്ചത്. അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോൾ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുത്ത പനിയെ തുടർന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read More