ഭർത്താവ് കുഞ്ഞിനെ കൂടുതൽ സ്‌നേഹിക്കുന്നു, അസ്വസ്ഥയായ യുവതി ടിഷ്യുപേപ്പർ വായയിൽ തിരുകി കുഞ്ഞിനെ കൊന്നു
തിരുവനന്തപുരം: നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കൽ പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കുമായുള്ള വിവാഹത്തെത്തുടർന്ന് ദമ്പതികൾ അവിടെ താമസിക്കുകയായിരുന്നു. ഭർത്താവ് തന്നേക്കാൾ സ്‌നേഹം കുട്ടിയോട് പ്രകടിപ്പിച്ചതു കൊണ്ടുണ്ടായ പകയാണ് കൊലയ്ക്കു കാരണമെന്ന് യുവതി പൊലീസിനു മൊഴി നൽകി. 42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞു […]
