knife

അമ്മയെ കുത്തിയത് നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞതിന്; അച്ഛന്റെ മൊഴി, പെൺകുട്ടി സഖി ഷെൽട്ടർ ഹോമിൽ

ആലപ്പുഴ: മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വിശദാംശങ്ങൾ പുറത്ത്. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചത് കഴുകിക്കളയാൻ പറഞ്ഞത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പെൺകുട്ടി അമ്മയെ കുത്തിയത് എന്നാണ് വിവരം. അമ്മയുടെ കഴുത്തിലാണ് പതിനേഴുകാരി കുത്തിയത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. അച്ഛന്റെ മൊഴിയിൽ പതിനേഴുകാരിക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. പെൺകുട്ടിയെ സഖി ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Read More