വരുന്നു ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഭൂഗര്‍ഭ ടണല്‍: സര്‍ക്കാര്‍ നടപടി തുടങ്ങി
കൊച്ചി: ഫോര്‍ട്ടുകൊച്ചിയെ കടലിനടിയിലൂടെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപ്പാതയുടെ നിര്‍മാണം അധികം താമസിയാതെ തുടങ്ങും. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതനുമുമ്പേ നിര്‍മ്മാണം തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപറേറ്റ്-ട്രാന്‍സ്ഫര്‍ (ഡി.ബി.എഫ്.ഒ.ടി) മാതൃകയിലാണ് കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ തുരങ്കപാത പദ്ധതി നടപ്പാക്കുക. 2672.25 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഹൈവേയുടെ ഭാഗമായാണ് […]
