കൊച്ചി കോർപറേഷനിൽ കോൺഗ്രസിൻ്റെ ആദ്യ പട്ടിക ; ദീപ്തി മേരി വർഗീസ് സ്റ്റേഡിയം വാർഡിൽ
കൊച്ചി: കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.പ്രഖ്യാപിച്ച 40 പേരിൽ 22 പേർ വനിതകളാണ്. ജനറൽ വിഭാഗത്തിൽ വരുന്ന സ്റ്റേഡിയം ഡിവിഷനിൽ ദീപ്തി മേരി വർഗീസ് മൽസരിക്കും. മേയർ സ്ഥാനാർഥികളിൽ ഒന്നാമതുള്ളത് ദീപ്തിയാണ്. പുതുക്കലവട്ടത്ത് സീനാ ഗോകുലനും മൂലങ്കുഴിയിൽ ഷൈല തദേവൂസും മത്സരിക്കും. ബാക്കിയുള്ള ഡിവിഷനിലെ സ്ഥാനാർഥികളെ കൂടി ഉടൻ പ്രഖ്യാപിക്കും.യുഡിഎഫ് വിജയിച്ചാൽ മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്നു സ്ഥാനാർഥികൾ ദീപ്തി മേരി വർഗീസും സീനാ ഗോകുലനും ഷൈനി മാത്യുവുമാണ്. മേയർ സ്ഥാനത്തേക്ക് […]
