ലത്തീൻസഭ ഇടപെട്ടോ എന്ന് അന്വേഷിക്കണം, മറുപടി പറയേണ്ടത് മേയറും പിന്തുണച്ചവരും-ദീപ്തി മേരി വർഗീസ്
കൊച്ചി: കൊച്ചി കോർപറേഷന്റെ മേയറെ തീരുമാനിക്കുന്നതിൽ ലത്തീൻ സഭയുടെ ഇടപെടൽ ഉണ്ടായെന്ന മേയർ വി.കെ. മിനിമോളുടെ പരാമർശം വിവാദമാകുന്നു. സംഭവത്തിൽ പ്രതികരണവുമായി കെപിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ ദീപ്തി മേരി വർഗീസ്. കോൺഗ്രസ് ഒരു മതേതര പാർട്ടിയാണെന്നും മേയർ തിരഞ്ഞെടുപ്പിൽ ഒരു സമുദായത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ മറുപടി പറയേണ്ടത് മേയറും മേയറെ പിന്തുണച്ചവരുമാണെന്ന് അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് കൊച്ചി മേയർ സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേര് ദീപ്തി മേരി […]

