kodi

കൊടി സുനിക്ക് ഇനി പരോളില്ലെന്ന് പി. ജയരാജൻ; കോടതിയിൽ ഹാജരാക്കുമ്പോൾ ഇനി കൈവിലങ്ങ്

കണ്ണൂർ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് വയ്ക്കാനും എസ്‌കോർട്ടിനു മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനം. മാഹി ഇരട്ടക്കൊലക്കേസിൽ വിചാരണ പൂർത്തിയാകാൻ ഉള്ളതിനാൽ കൊടി സുനി അടക്കമുള്ള പ്രതികളെ വീണ്ടും തലശ്ശേരി കോടതിയിൽ ഹാജരാക്കേണ്ടി വരും. ആ സാഹചര്യത്തിൽ സിപിഒമാർക്കു പകരം ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ എസ്‌കോർട്ടിനു ചുമതലപ്പെടുത്തുമെന്നറിയുന്നു. സാധാരണ കോടതിയിൽ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് വയ്ക്കാറില്ല. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലും അതിനിടയ്ക്കും നിരീക്ഷണത്തിനു കൂടുതൽ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ചട്ടം ലംഘിച്ചുള്ള മദ്യപാനത്തിൽ പ്രതികൾക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും […]
Read More