അമ്മ യാത്രയാകുന്നതിന് മുമ്പ്; കുഞ്ഞുകൃശിവിന്റെ മൃതദേഹം കണ്ടെത്തി
പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകൻ കൃശിവ് രാജിന്റെ (കണ്ണൻ) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അർധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയിൽ കാമറ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും […]
