‘മോശമായി പോയി, ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നു’: മുഖ്യമന്ത്രിക്കൊപ്പമുള്ള സതീശൻ സദ്യ, വിമർശനമുയർത്തി സുധാകരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എംപി. വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് സദ്യ കഴിച്ചത് ശരിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ പ്രതികരണം. ”ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നെന്നു, മോശമായി പോയി.”- സുധാകരൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മത-സാമുദായിക നേതാക്കൾക്കുമായി ബുധനാഴ്ച മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിലാണ് […]
