വീഴ്ച കെ. എസ്. ഇ. ബിക്കും സ്‌കൂൾ അധികൃതർക്കും തുറന്നു പറഞ്ഞ് മന്ത്രി കെ. കൃഷ്ണൻകുട്ടി
തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വീഴ്ച തുറന്നുപറഞ്ഞു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. വൈദ്യുതി ലൈനിന് തറനിരപ്പിൽ നിന്ന് നിയമപ്രകാരമുള്ള അകലവ്യത്യാസം ഇല്ലാത്തതിനാൽ കെഎസ്ഇബിയും ലൈനിന് കീഴിൽ അനധികൃതമായി നിർമ്മാണ പ്രവർത്തനം നടത്തിയതിനര സ്‌കൂൾ അധികൃതരും ഉത്തരവാദികളാണെന്നു പ്രാഥമികമായി അന്വേഷണത്തിൽ വിലയിരുത്തുന്നു. സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനായി സ്‌പേസർ സ്ഥാപിച്ചിരുന്നു. […]
