യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോന്റെ ഇടപെടലിൽ ദുരൂഹത തുടരുന്നു. നടിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളിൽ ക്വട്ടേഷൻ സംഘത്തിലെ അംഗമായ യുവാവും ഉണ്ടായിരുന്നു. വടക്കൻ പറവൂർ സ്വദേശി മിഥുൻ മോഹൻ (35) ആണ് ക്രിമിനൽ പശ്ചാത്തലമുള്ളയാൾ. ഇയാൾക്ക് സ്വർണം തട്ടിയെടുത്ത കേസിൽ ഉൾപ്പെടെ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മിഥുന് പുറമേ അനീഷ്, കോട്ടയം ചങ്ങനാശേരി സ്വദേശി സോന മോൾ (25) എന്നിവരേയും പൊലീസ് പിടികൂടിയിരുന്നു. അനീഷും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. […]

