lokbhavan

രാജ്‌ഭവന്റെ പേര് മാറുന്നു; ഇനിമുതൽ ലോക്‌ഭവൻ

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവൻ ഇനി ലോക്ഭവൻ.സ്വദേശമായ ഗോവയിലേക്കുപോയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ കേരളത്തിൽ പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന് രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കുകയായിരുന്നു. പശ്ചിമബംഗാളിലെ കൊൽക്കത്തയിലെയും ഡാർജിലിംഗിലെയും രാജ്ഭവനുകൾ ശനിയാഴ്ച […]
Read More