ലോട്ടറിയടിച്ചവർക്ക് പണി പാളി; പിഴയടക്കം ലക്ഷങ്ങൾ അടയ്‌ക്കണമെന്ന് നോട്ടീസ്
കോഴിക്കോട്: കേരള ഭാഗ്യക്കുറി സമ്മാനജേതാക്കൾക്ക് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ്. 12 ശതമാനം ഏജന്റ് കമ്മീഷൻ കഴിച്ചുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഇതുകഴിച്ച് ബാക്കിയുള്ള തുകയാണ് സമ്മാനജേതാക്കൾക്ക് നൽകുന്നത്. അതായത്, ഒരു കോടി രൂപ ലോട്ടറിയടിച്ചാൽ ഏജന്റ് കമ്മീഷനും ആദായനികുതിയും ഈടാക്കിയ ശേഷമുള്ള 61.6 ലക്ഷം രൂപയാണ് സമ്മാനജേതാവിന് നൽകുന്നത്. ഇതിനുപുറമെ […]




