ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നൊരാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി
തിരുവനന്തപുരം: ശബരിമലയിലെ വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വ്യവസായിയുടെ മൊഴിയിൽ പറയുന്ന ചെന്നെെ സ്വദേശിയായ ഡി മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. ഉടൻ മൊഴിയെടുക്കും. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി മണി എന്നറിയപ്പെടുന്ന ഒരാൾ വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന് എസ്ഐടിയെ അറിയിച്ചത്. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ […]
