രാഹുലിന് ആദ്യ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം
കൊച്ചി: ആദ്യ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.നേരത്ത മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ പീഡനക്കേസിലും കീഴ്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ എല്ലാ കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ പത്തുമുതൽ വൈകുന്നേരം നാലുമണിവരെ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഉപാധിയിൽ പറയുന്നു. ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി […]


