mankoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: അതിജീവിത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡന കേസിലെ അതിജീവിത സുപ്രീം കോടതിയിൽ ഹർജി നൽകി. ദീപ ജോസഫിന്റെ ഹർജിയിലാണ്‌ അതിജീവിത തടസ്സ ഹർജി നൽകിയത്‌. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സഹർജി നൽകിയത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ അഡ്വ കെ.ആർ.സുഭാഷ് ചന്ദ്രനാണ് തടസ്സ ഹർജി ഫയൽ ചെയ്തത്. അതേസമയം, ലൈംഗികപീഡനക്കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി […]
Read More

രാഹുൽ മാങ്കൂട്ടവുമായി തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പ്; കനത്ത സുരക്ഷ

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിന് തിരുവല്ലയിൽ എത്തിച്ചു. തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലാണ് എത്തിച്ചത്. ബലാത്സംഗം ഈ ഹോട്ടലിൽ വച്ചാണ് നടന്നതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. രാവിലെ 5.30ഓടെയാണ് എആർ ക്യാമ്പിൽ നിന്ന് രാഹുലുമായി എസ്ഐടി തിരുവല്ലയിലേക്ക് തിരിച്ചത്. പാലക്കാടും തെളിവെടുപ്പ് നടക്കും. തെളിവെടുപ്പിനിടെ യുവജന രാഷ്ട്രീയ സംഘനകളുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം രാഹുലിനെ […]
Read More

ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് ഹൈകോടതി നീട്ടി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുതടഞ്ഞത് ഈ മാസം 21വരെ ഹൈക്കോടതി നീട്ടി. ഇതിനൊപ്പം ആദ്യ ബലാത്സംഗക്കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കുകയും ചെയ്തു. വിശദമായ മറുപടി സത്യവാങ്‌മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നടപടി. 21ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കും. സത്യവാങ്‌മൂലത്തിൽ പറയുന്ന കാര്യങ്ങൾകൂടി പരിഗണിച്ചശേഷമായിരിക്കും കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ […]
Read More

ഒളിവിൽ നിന്ന് പുറത്തു വന്ന് രാഹുൽ മാങ്കൂട്ടം; വോട്ട് ചെയ്തത് പാലക്കാട്

പാലക്കാട് :ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി വോട്ട് ചെയ്തു. വൈകിട്ട് 4.50 ഓടെയാണ് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രാഹുൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎയുടെ ഔദ്യോഗിക കാറിൽ പോളിങ് ബൂത്തിനു മുന്നിലെത്തി. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും കാറിൽ കയറിയ ശേഷം രാഹുൽ‌ പറഞ്ഞു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിൽ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി […]
Read More

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം

തിരുവനന്തപുരം: ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി, ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു ഉപാധികളോടെ മുൻകൂർ ജാമ്യം. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ ആണ് ഹർജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി […]
Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ പിടിയിലായെന്ന് സൂചന; പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെന്ന് അഭ്യൂഹം

കാസര്‍കോട്: ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിന്റെ പിടിയിലെന്ന് സൂചന. രാഹുലിനെ കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് അഭ്യൂഹം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനുള്ള നീക്കങ്ങളിലേക്ക് കടക്കുന്നത്. ഹോസ്ദുര്‍ഗിലെ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ നേരത്തെ തന്നെ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ […]
Read More

രാഹുൽ കുരുങ്ങുമോ; മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകി

തിരുവനന്തപുരം: ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനമടക്കം നഷ്ടപ്പെട്ട രാഹുൽ മാങ്കൂട്ടം എം. എൽ. എ ക്കെതിരെ കുരുക്ക് മുറുകുന്നു. ആരോപണമുന്നയിച്ചിരുന്ന യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. ആരോപണങ്ങളുയർന്നിരുന്നെങ്കിലും ആരും പരാതി നൽകാത്തതിനാൽ കേസെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. രാഹുൽ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായതോടെയാണ് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് മാങ്കൂട്ടത്തിൽ ഇറങ്ങിയതിനെ രമേശ് ചെന്നിത്തല അടക്കം വിമർശിച്ചിരുന്നു. പരാതി കിട്ടിയതോടെ പോലീസിന് കേസുമായി മുന്നോട്ടു പോകേണ്ടിവരും. പീഡനം, നിർബന്ധിത ഗർഭച്ഛിദ്രം എന്നീ […]
Read More