”കന്യാസ്ത്രീകളുടെ അറസ്റ്റ് വേദനാജനകം; മുൻപ് പുരോഹിതർ ആക്രമിക്കപ്പട്ടു, ക്രൈസ്തവർ ജീവിക്കുന്നത് ഭയത്തിൽ…”
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ പേടിയോടെയാണ് ജീവിക്കുന്നതെന്നു കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ജബൽപ്പൂരിൽ പുരോഹിതർ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാൻ പാടില്ലെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീമാരുടെ അറസ്റ്റ് വേദനാജനകമെന്നു സിബിസിഐ പ്രസിഡന്റ് പറഞ്ഞു. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന രീതിയിലാണു […]

