‘എംഎൽഎയ്ക്ക് പാർക്ക് ചെയ്യാം, നിയമസഭാംഗത്തിന് പറ്റില്ല’, ചിരിപടർത്തി ‘ബോർഡ്’; എംഎൽഎയുടെ പോസ്റ്റ് വൈറൽ
തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ ചർച്ചയായി തിരുവല്ല എംഎൽഎ മാത്യു.ടി.തോമസിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഔദ്യോഗിക വാഹനത്തിനു മുന്നില്‍ എംഎല്‍എ എന്നെഴുതാതെ നിയമസഭാംഗം എന്നെഴുതിയ ബോർഡ് വച്ചതിനെ തുടര്‍ന്ന് വാച്ച് ആന്റ് വാർഡിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭവമാണ് ഫെയ്സ്ബുക് പോസ്റ്റില്‍ എംഎൽഎ പങ്കുവച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു സംഭവം. എംഎൽഎ ബോർഡിന് പകരം നിയമസഭാംഗം എന്ന ബോർഡാണ് മാത്യു.ടി തോമസ് ഉപയോഗിച്ചിരുന്നത്. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷനായതിനാലാണ് ഇംഗ്ലിഷിനു പകരം മലയാളത്തിൽ ബോർഡ് വച്ചത്. എന്നാൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെ എംഎൽഎയ്ക്ക് മാത്രമേ വാഹനം […]
