മോദിയെ സ്വീകരിക്കാൻ മേയർ ഇല്ല; പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിയെന്ന് ആരോപണം
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് മേയറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയെന്ന് വിവാദം. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയതല്ലെന്നും റെയിൽവേയുമായി ബന്ധപ്പെട്ട പരിപാടിയിലും പാർട്ടി പരിപാടിയിലും പ്രധാനമന്ത്രിയുമായി വേദി പങ്കിടേണ്ടതിനാൽ സ്വീകരണത്തിന് എത്താത്തതാണെന്നാണ് മേയർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ‘തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടിയിലും മേയറും പങ്കെടുക്കേണ്ടതാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയാൽ കൃത്യസമയത്ത് വേദിയിലെത്താൻ കഴിയില്ല. തിരുവനന്തപുരത്തിനും രാഷ്ട്രീയമായി ബിജെപിക്കും ഗുണംചെയ്യുന്നത് മേയർ രണ്ടുപരിപാടിയിലും പങ്കെടുക്കുന്നതാണെന്ന് ഞങ്ങൾക്ക് തോന്നി. തിരുവനന്തപുരത്ത് ബിജെപി […]
