‘ബോക്സിൽ ഉണ്ടായിരുന്നത് പഴക്കം ചെന്ന നെഫ്രോസ്‌കോപ്; നന്നാക്കാൻ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണം’
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ മാറ്റമില്ലാതെ തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്കും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മറുപടി നൽകി. ഡോ.ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും അസ്വഭാവികമായി ഉപകരണവും ബില്ലും കണ്ടെത്തിയെന്നും പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽകുമാറും പറഞ്ഞിരുന്നു. എന്നാൽ തന്റെ മുറിയിലെ ബോക്സിൽ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്‌കോപ് ആണെന്നാണ് ഡോ.ഹാരിസിന്റെ നിലപാട്. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. […]
