”കൃഷ്‌ണമണികൾ നീക്കുമെന്ന് പറഞ്ഞില്ല” തൃശൂർ മെഡിക്കൽ കോളേജിനെതിരെ പരാതി
തൃശൂർ: ചികിത്സാപിഴവിനെ തുടർന്ന് കൃഷ്ണമണികൾ നീക്കേണ്ടി വന്നെന്ന പരാതിയുമായി യുവാവും കുടുംബവും രംഗത്ത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് തൃക്കൂർ സ്വദേശി സനൂപും മാതാവ് വത്സലയും പരാത നൽകിയത്. ശസ്‌ത്രക്രിയ ചെയത് ഡോ. പ്രവീണിനെതിരെയും കുടുംബം കൈക്കൂലി ആരോപണം നടത്തിയിട്ടുണ്ട്. തുടർചികിത്സയ്ക്കായാണ് സനൂപ് ഇവിടെയെത്തിയത്. ‘സൗജന്യമായി മരുന്ന് ലഭിക്കുന്നതിനായി ഡോക്ടറുടെ ഒപ്പ് വേണമായിരുന്നു. ഒപ്പിടേണ്ട ഫയലുകളുമായി ഡോ. പ്രവീണിന്റെ മുറിയിലേക്ക് കയറിച്ചെന്നപ്പോൾ ഒരു സ്ത്രീ 200 രൂപ ഡോക്ടർക്ക് കൊടുക്കുന്നതാണ് കണ്ടത്. ഇത് കണ്ടെന്ന് അറിഞ്ഞതോടെ എന്റെ […]



