ഹരീഷ് റാണ അന്തരിച്ചു, ഇന്ത്യയിലെ ആദ്യ ദയാവധം
ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണ (31) അന്തരിച്ചു. ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റിയ ശേഷം സാധാരണകിടക്കയിലേക്ക് ഹരീഷിനെ മാറ്റിയിരുന്നു. തുടർന്നാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. രാജ്യത്തെ ആദ്യ ദയാവധമാണിത്. ദയാവധം ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ മാതാപിതാക്കൾ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ […]
